Publish Date: Thu, 05 May 2022 (15:06 IST)
Updated Date: Thu, 05 May 2022 (15:09 IST)
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. റിലീസിന് മുമ്പേ സിനിമയുടെ ഒടിടി റിലീസ് അവകാശം ഡിസ്‌നി ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി.
അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ്, ഒടിടി വിതരണാവകാശമാണ് സ്വന്തമാക്കിയത്. ഒടിടി റൈറ്റ്‌സിലൂടെ നൂറു കോടി ക്ലബ്ബില്‍ റിലീസിന് മുമ്പേ ചിത്രം എത്തി.
നരേയന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂണ്‍ മൂന്നിനു ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ വിക്രം പ്രദര്‍ശനം ആരംഭിക്കും.
സംവിധായകന്‍ രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.