വിജയ് ചിത്രം 'ഗോട്ട്' ഫ്ലോപ്പ് അല്ല, നേടിയത് 400 കോടിക്കും മുകളിൽ; വെളിപ്പെടുത്തി നിർമാതാവ്

നിഹാരിക കെ.എസ്
ചൊവ്വ, 18 ഫെബ്രുവരി 2025 (10:35 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം ഗോട്ട് തിയേറ്ററിൽ വിജയമായിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ ആഗോള കളക്ഷൻ 455 കോടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കിൽ പറയുന്നത്. എന്നാൽ സിനിമയുടെ ലാഭം അതിലും വലുതാണെന്നും 455 കോടി എന്നത് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ ആണെന്ന് നിർമാതാവ് അർച്ചന കൽപ്പാത്തി വ്യക്തമാക്കുന്നു. 
 
വിജയ്‌യെ പോലെയുള്ള വലിയ താരങ്ങളെ വെച്ച് സിനിമയെടുക്കുമ്പോൾ ഉള്ള ഗുണം എന്തെന്നാൽ റിലീസിന് മുൻപ് തന്നെ മറ്റു റൈറ്റുകൾ വിറ്റഴിക്കപ്പെടും, ഇത് നിർമാതാക്കളെ സേഫ് ആകുമെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അർച്ചന പറഞ്ഞു. ദി ഗോട്ടിന്റെ നോൺ തിയേറ്ററിക്കൽ റൈറ്റ്സ് വളരെ വലുതായിരുന്നു എന്നും അത് കൂടി കൂട്ടുമ്പോൾ സിനിമയുടെ ലാഭം വളരെ വലുതാണെന്നും അർച്ചന പറയുന്നു.
 
'ഞങ്ങൾ പുറത്തുവിട്ട 455 കോടി സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ ആണ്. സിനിമയുടെ ഒടിടി ഉൾപ്പടെയുള്ള മറ്റു ബിസിനസ്സുകൾ റിലീസിന് മുൻപ് തന്നെ വിറ്റുപോകും. സിനിമയുടെ ബഡ്ജറ്റിന്റെ ഒട്ടുമുക്കാലും അതിൽ നിന്ന് തന്നെ നിർമാതാക്കൾക്ക് തിരിച്ചുകിട്ടും. അങ്ങനെ ചെയ്യുമ്പോൾ തിയേറ്ററിൽ നിന്ന് കിട്ടുന്നതെല്ലാം ലാഭമാണ്', അർച്ചന പറയുന്നു.
 
തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്ക് അടുത്താണ് ചിത്രം നേടിയത്. ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറി. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: ഇന്ത്യയിലേക്ക് വരുന്നുവെന്ന് സ്ഥിരീകരിച്ച് മെസ്സി, പക്ഷേ ലിസ്റ്റിൽ കേരളമില്ല!

സ്തനവലിപ്പം കൂട്ടാന്‍ ഇംപ്ലാന്റ്, സ്ത്രീകളെ പരസ്യവിചാരണ ചെയ്ത് ഉത്തരകൊറിയ

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു

ഏഷ്യയില്‍ ഇന്ത്യയേക്കാളും കൂടുതല്‍ റഷ്യക്ക് വ്യാപാരബന്ധമുള്ളത് തായ്‌വാനുമായി; സൗഹൃദ രാജ്യമായ തായ്‌വാനെതിരെ അമേരിക്ക തീരുവ ഏര്‍പ്പെടുത്തുന്നില്ല

സതീശന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' ജമാ അത്തെ ഇസ്ലാമിയുടെ ധൈര്യം; മൗദൂദിസം പ്രചരിപ്പിക്കാന്‍ നീക്കം

അടുത്ത ലേഖനം
Show comments