എട്ടുവര്‍ഷം മുമ്പ് 'വിജയ് ദേവരക്കൊണ്ട' എന്ന പേര് പോലും നിങ്ങള്‍ക്ക് അറിയില്ലായിരുന്നു; കുറിപ്പുമായി താരം

കെ ആര്‍ അനൂപ്
ബുധന്‍, 11 മെയ് 2022 (17:15 IST)
ഒറ്റ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി മാറുക എന്നത് ചുരുക്കം നടീനടന്മാര്‍ക്ക് ലഭിച്ച ഭാഗ്യമാണ്. 'അര്‍ജ്ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
 
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ക്ക് തന്റെ പേര് പോലും അറിയില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് നടന്റെ കുറിപ്പ് തുടങ്ങുന്നത്.അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹം എഴുതിയ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
 
'എനിക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ പിറന്നാള്‍ ആഘോഷങ്ങള്‍ നിര്‍ത്തിയ ആള്‍ക്ക്, നിങ്ങളുടെ സ്‌നേഹമാണ് എന്നെ ഇവിടെവരെ എത്തിച്ചത്.
 
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ക്കെന്റെ പേര് പോലും അറിയില്ലായിരുന്നു. ഇന്ന് എനിക്ക് വേണ്ടി നിങ്ങള്‍ ആര്‍ത്ത് വിളിക്കുന്നു, എനിക്ക് പിന്തുണ നല്‍കുന്നു, എനിക്ക് വേണ്ടി പോരാടുന്നു, എന്നില്‍ വിശ്വസിക്കുന്നു എന്നെ സ്‌നേഹം കൊണ്ട് മൂടുന്നു.
 
ഈ സ്‌നേഹം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരിക്കല്‍ ഞാന്‍ തിരികെ നല്‍കും- ആരോഗ്യത്തെയോടെയും സന്തോഷത്തോടെയും ഇരിക്കുക' - വിജയ് ദേവരക്കൊണ്ട കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണയം തകർന്നത് പകയായി, 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം

ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന

രാഹുൽ ഗാന്ധി അദാനിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ സതീശൻ അദാനിക്ക് വേണ്ടി കൊള്ള നടത്തുന്നു : ജോൺ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇപ്പോഴും AI ക്യാമറകള്‍ പകര്‍ത്തുന്നുണ്ട്; നെറ്റ്വര്‍ക്ക് പ്രശ്നം കാരണം ചലാന്‍ വൈകും

അടുത്ത ലേഖനം
Show comments