Publish Date: Thu, 07 Feb 2019 (17:51 IST)
Updated Date: Thu, 07 Feb 2019 (17:53 IST)
വിദ്യാ ബാലന് തടി കൂടി വരികയാണല്ലോ, ഒരു സിനിമാ താരമായിട്ടും ഇവരെന്താണ് ശരീര സൌന്ദര്യത്തിൽ ശ്രദ്ധികത്തത് എന്നെല്ലാം സാമൂഹ്യ മാധ്യമങ്ങളിലും, സിനിമയെക്കുറിച്ചുള്ള നമ്മുടെ സ്വകാര്യ സംഭാഷണങ്ങളിലുമെല്ലാം ചർച്ചയാകാറുണ്ട്. എന്നാൽ ഇതേ ചോദ്യം വിദ്യാ ബാലനോട് ചോദിക്കേണ്ട.
തടി കുറക്കൻ ഉപേദേശിക്കുന്നവരോട് താൻ ദേഷ്യപ്പെടും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ വിദ്യാ ബാലൻ. അമിത വണ്ണം കാരണം നിരവധി തവണ പരസ്യമായി ബോഡി ഫെയിമിംഗ് നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് വിദ്യാ ബാലൻ പറയുന്നു.
തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നവരും വ്യായാമം ചെയ്യാൻ മടിയുള്ള അലസരുമാണ് എന്നാണ് ആളുകളുടെ ധാരണം. ഇങ്ങനെ ചിന്തിക്കുന്നവരോട് എനിക്ക് ദേഷ്യമാണ്. കുട്ടിക്കാലം മുതലേ എനിക്ക് ഹോർമോൺ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ട്. ഭാരം എപ്പോഴും കൂടിയും കുറഞ്ഞുമിരിക്കും. വ്യായാമം ചെയ്യുമ്പോൾ ചെറിയ മാറ്റം വരും. പക്ഷേ വീണ്ടും പഴയപടിയാകും.
ഹോർമോൺ പ്രശ്നങ്ങൾകൊണ്ടാണ് തടി കുറയാത്തത് എന്ന് ആർക്കെങ്കിലും അറിയുമോ. അതിനാൽ തടി കുറക്കാൻ ഉദ്ദേശമില്ലേ, എന്താണ് ശരീര സൌന്ദര്യത്തിൽ ശ്രദ്ധിക്കാത്തത് എന്നുള്ള ചോദ്യങ്ങളും ഉപദേശങ്ങളും കേൽക്കുമ്പോൾ എനിക്ക് ദേഷ്യംവരും എന്ന് വിദ്യ ബാലൻ പറയുന്നു.