Select Your Language

Notifications

webdunia
webdunia
webdunia
webdunia

വി.ഡി.സതീശന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ദിലീപ് ഇല്ല; നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള വ്യക്തിയായതിനാലാണ് ഒഴിവാക്കിയതെന്ന് സോഷ്യല്‍ മീഡിയ !

വി.ഡി.സതീശന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ദിലീപ് ഇല്ല; നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള വ്യക്തിയായതിനാലാണ് ഒഴിവാക്കിയതെന്ന് സോഷ്യല്‍ മീഡിയ !
, തിങ്കള്‍, 14 മാര്‍ച്ച് 2022 (12:47 IST)
നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, കാവ്യ മാധവന്‍ തുടങ്ങി വന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. 
 
രാഷ്ട്രീയ പ്രമുഖരും വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രവും സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഈ ചിത്രവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. 
 
'ഇന്നലെ നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം' എന്ന ക്യാപ്ഷനിലായിരുന്നു മോഹന്‍ലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രം വി.ഡി. സതീശന്‍ പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഒറിജിനല്‍ ഫോട്ടോ പങ്കുവെച്ചാണ് വി.ഡി.സതീശന്റെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദിക്കുന്നത്. സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന്‍ ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് വി.ഡി പ്രസ്തുത ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
 
നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള ദിലീപിനെ ഒഴിവാക്കി ഫോട്ടോ പോസ്റ്റ് ചെയ്തത് ഒരു രാഷ്ട്രീയ നിലപാട് കൂടിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സതീശന്‍ ദിലീപിനെ മനപ്പൂര്‍വ്വം വെട്ടിമാറ്റിയതാണോ എന്ന് വ്യക്തമല്ല. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ നിന്ന് മാത്രം 40 കോടി ! ഭീഷ്മ പര്‍വ്വത്തിന്റെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്; മമ്മൂട്ടി ചിത്രം നൂറ് കോടി ക്ലബിലേക്കോ?