Publish Date: Fri, 24 Jun 2022 (11:02 IST)
Updated Date: Fri, 24 Jun 2022 (11:03 IST)
ആദ്യമായി ടോവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'വാശി' ജൂണ്‍ 17 നാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തു വരുന്നത്.
ജൂലൈയില്‍ ഒ.ടി.ടിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.നെറ്റ്ഫ്‌ലിക്‌സാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്. റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിടും.
അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
മഹേഷ് നാരായണന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതമൊരുക്കുന്നു.മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണം ഒരുക്കുന്നു.