Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാവിൽ നിന്ന് അഞ്ച് ലക്ഷം തട്ടി; നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ

Varshini Venkat, TV Actress Varshini Venkat Arrested, Varshini Venkat Case, Varshini Venkat Life, Varshini Venkat Marriage
Varshini Venkat

ഹ്രസ്വചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ. 
 
പൊലീസ് പറയുന്നത്
 
വർഷിണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പൊലീസ് പറയുന്നത് പ്രകാരം ഹ്രസ്വചിത്രം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വർഷിണി ഒരു യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ സ്വന്തമാക്കി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പണികൾ തുടങ്ങാതെയായപ്പോൾ യുവാവ് വർഷിണിയോട് പണം തിരികെ ചോദിച്ചു. 
 
തുടർന്ന് പണം തിരികെ നൽകാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ നടി, ഇയാളെ രീതിയിൽ ഭീഷണിപ്പെടുത്തുകയും ഇയാളുടെ പക്കൽ നിന്നും 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുക്കുകയുമായിരുന്നു.
 
വർഷിണിയുടെ സുഹൃത്തും കുറ്റക്കാരൻ 
 
സുഹൃത്ത് സഞ്ജയുമായി ചേർന്നാണ് വർഷിണിയുടെ തട്ടിപ്പ്. ഇരയായ യുവാവ് ആദ്യം മൂന്ന് ലക്ഷം രൂപ വർഷിണിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചത്. പിന്നീട് രണ്ട് ലക്ഷം രൂപ സഞ്ജയുടെ അക്കൗണ്ടിലേക്കും. അതിനുശേഷം 27 ലക്ഷം രൂപ കൂടി വേണമെന്ന് സഞ്ജയും വർഷിണിയും ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് പണമിടപാട് നടന്നിട്ടുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടു. വർഷിണിയെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. Also Read: സതീശനെ മടുത്തു; കോൺഗ്രസിൽ കടുത്ത അതൃപ്തി, ഹൈക്കമാൻഡിനും നീരസം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മട്ടാഞ്ചേരി മാഫിയ' ആരംഭിക്കുന്നു; ആദ്യം മമ്മൂട്ടിയെത്തും, 'വില്ലൻ' ആസിഫ് വൈകും