Publish Date: Thu, 27 Aug 2026 (09:29 IST)
Updated Date: Thu, 27 Aug 2026 (09:32 IST)
Toxic Box Office Collection: യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' ആദ്യദിനം വേൾഡ് വൈഡായി നേടിയത് 140 കോടി. ജവാൻ, അനിമൽ, ആദിപുരുഷ്, പത്താൻ എന്നീ ചിത്രങ്ങളുടെ ആദ്യദിന കളക്ഷൻ മറികടന്നു.
പ്രി റിലീസ് സെയിൽ
പ്രീ സെയിൽ ആയി ടോക്‌സിക് നേടിയത് വേൾഡ് വൈഡ് 110 കോടിയാണ്. ഇന്ത്യ നെറ്റ് പ്രീ സെയിൽ 80-85 കോടിക്കരികിൽ എത്തി.
ഇന്ത്യ നെറ്റ് 101 കോടി
ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് ആദ്യദിനം 100 കോടിക്ക് മുകളിൽ നേടാൻ ടോക്‌സിക്കിന് സാധിച്ചു. സാക്‌നിൽക് റിപ്പോർട്ട് പ്രകാരം 101 കോടി നെറ്റ് കളക്ഷനും 120 കോടി ഗ്രോസും ആദ്യദിനം ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രമായി നേടി.
ഹിന്ദി പതിപ്പ് 55 കോടി നേടിയപ്പോൾ കന്നഡ പതിപ്പിന് 25 കോടിക്ക് താഴെ നേടാനേ സാധിച്ചുള്ളൂ. തെലുങ്ക് ഡബ് പതിപ്പ് 11 കോടിയും കരസ്ഥമാക്കി.
കെജിഎഫ് മറികടന്നില്ല
വേൾഡ് വൈഡ് കളക്ഷനിൽ കെജിഎഫ് 2 മറികടക്കാൻ ടോക്‌സിക്ക് സാധിച്ചില്ല. 164 കോടിയാണ് കെജിഎഫ് വേൾഡ് വൈഡ് നേടിയത്. ടോക്‌സിക്കിന്റേത് 140 കോടിയിൽ നിന്നു.
മോശം പ്രതികരണം
കേരളത്തിൽ നിന്ന് ചിത്രത്തിനു വളരെ മോശം പ്രതികരണമാണ് ലഭിക്കുന്നത്. നിലവാരം കുറഞ്ഞ തിരക്കഥയും സംഭാഷണവുമെന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. കഥയും തിരക്കഥയും നന്നായിരുന്നെങ്കിൽ സിനിമ കൂടുതൽ മികച്ചതാകുമായിരുന്നെന്നും തിയറ്ററിൽ വലിയ രീതിയിൽ മടുപ്പിക്കുകയാണ് ഇപ്പോഴെന്നും പ്രേക്ഷകർ പറയുന്നു.
Read Here: എൽഡിഎഫ് വിടുമോ സിപിഐ? തർക്കം രൂക്ഷം