Publish Date: Sat, 23 Jun 2018 (10:46 IST)
Updated Date: Sat, 23 Jun 2018 (10:48 IST)
ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലർ പുറത്ത്. നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്.
വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.
സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ജൂൺ 29ന് റിലീസ് ചെയ്യും.