Webdunia - Bharat's app for daily news and videos

Install App

ദിലീപ് മുതല്‍ ദിലീപ് വരെ! ഇടയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ട്, അദ്ദേഹം മാത്രമില്ല! - എന്താ കാരണം?

കാവ്യയുടെ നായകനായി അഭിനയിക്കാത്ത ഒരേയൊരു നടന്‍! - കാരണമിതോ?

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (12:33 IST)
മലയാളികളുടെ പ്രിയനടിയാണ് കാവ്യ മധവന്‍. കാവ്യയുടെ സിനിമകള്‍ എല്ലാം ഹിറ്റുമായിരുന്നു. ചുരുക്കം ചിലതൊഴിച്ചാല്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ ആദ്യമായി നായികയായി അഭിനയിച്ച ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആയിരുന്നു. ദിലീപിന്റെ നായികയായി തുടങ്ങിയ കാവ്യ അവസാനം അഭിനയിച്ചതും ദിലീപിനൊപ്പം തന്നെ. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തില്‍.
 
എന്നാല്‍, കാല്‍ നൂറ്റാണ്ടായി അഭിനയം തുടരുന്ന കാവ്യ ഒരു നായകനൊപ്പം മാത്രം അഭിനയിച്ചിട്ടില്ല. സിനിമയില്‍ പൃഥ്വിരാജിന്റെ സീനിയറാണ് കാവ്യയെങ്കിലും പൃഥ്വിക്കൊപ്പവും നായികയായി കാവ്യ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിയുടെ കൂടെ ഏറ്റവും അധികം അഭിനയിച്ച നായികയും കാവ്യ തന്നെയാണ്. 
 
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വരെ കാവ്യ അഭിനയിച്ചിട്ടുണ്ട്. ഈ പട്ടണത്തില്‍ ഭൂതം, വെനിസിലെ വ്യാപാരി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും മാടമ്പി, ചൈന ടൗണ്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പവും കാവ്യ നായികയായെത്തി. അതോടൊപ്പം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനീത്, നരേന്‍ തുടങ്ങി എല്ലാ താരങ്ങള്‍ക്കുമൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍, മലയാളത്തിലെ ജയറാമിനൊപ്പം മാത്രം കാവ്യ നായികയായി അഭിനയിച്ചിട്ടില്ല. ജയറാമിന്റെ നായിക ആയിട്ടില്ലെന്നേ ഉള്ളു. ജയറാമിനൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. കാവ്യ ആദ്യമായി അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലെ നായകന്‍ ജയറാം ആയിരുന്നു. തുടര്‍ന്ന് കൃഷ്ണകുടിയില്‍ ഒരു പ്രണയ കാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ചൈന ടൗണ്‍, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലൊക്കെ ഒന്നിച്ചെങ്കിലും നായികയായിട്ടില്ല.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments