Webdunia - Bharat's app for daily news and videos

Install App

നിനക്കുമില്ലേ വീട്ടിൽ അമ്മ ?, ഈ ജന്മം ഞാൻ പൊറുക്കില്ല: വ്യക്തിഹത്യക്കെതിരെ താര കല്യാൺ

Webdunia
വ്യാഴം, 5 മാര്‍ച്ച് 2020 (20:47 IST)
സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന മോശം പരമാർശങ്ങൾക്കെതിരെ തുറന്നടിച്ച് നടി താര കല്യാണ്‍. മകള്‍ സൗഭാഗ്യയുടെ വിവാഹ വീഡിയോവിലെ ഒരു ഭാഗത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായ രീതിയിൽ പ്രചരിപ്പിച്ചതിനെതിരെയാണ് നടി രംഗത്തെത്തിയിരികുന്നത് ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിൽവച്ചായിരുന്നു താര കല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം.
 
ഫെയ്സ്ബുക്ക് ലൈവിൽ എത്തിയാണ് മോശം പ്രചരണങ്ങൾക്കെതിരെ താര കല്യാൺ വൈകാരികമായി പ്രതികരിച്ച്. തന്റെ ഫോട്ടോ മോശമായ രീതിതിയിൽ പ്രചരിപ്പിച്ച് ആഘോഷിക്കുന്നവരോട് ഒരിക്കലും പൊറുക്കില്ല എന്ന് താര കല്യാൺ പറയുന്നു. 'സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വലിയ രീതിയില്‍ വൈറലാകുന്നുണ്ട്. ചിലര്‍ അത് പങ്കുവെച്ച് ആസ്വദിക്കുകയാണ്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയ വിവാഹമാണത്.
 
ആ വിവാഹത്തിനിടയില്‍ എപ്പോഴോ ഉണ്ടായ ഒരു സംഭവത്തിന്റെ വിഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമൊടുത്ത് അത് ഫോട്ടോ ആക്കി അതിനെ വൈറലാക്കിയിരിക്കുന്നു. അത് പോസ്റ്റ് ചെയ്ത മഹാനോട് ഞാന്‍ ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കേ. ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് പൊറുക്കില്ല. ഒരിക്കലും. പറ്റുമെങ്കില്‍ നിന്നെ സൃഷ്ടിച്ച ഈശ്വരന്‍ നിന്നോട് പൊറുക്കട്ടെ. നിന്നെ പ്രസവിച്ച നിന്‍റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ.
 
സമൂഹമാധ്യമങ്ങൾ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ അതുകൊണ്ട് ചെയ്യാം. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയം തകർക്കുന്നതാണ്. എന്നെ വേദനിപ്പിച്ച് നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും. ഒരുകാര്യം കൂടി എനിക്ക് പറയാനുണ്ട്. ഇത് പോസ്റ്റ് ചെയ്ത ആളോട്, ഇതിന് കമന്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരോട് പറയട്ടെ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം. ഐ ഹെയ്റ്റ് യു. സ്ത്രീയാണെന്ന പരിഗണന കൊടുക്കാന്‍ പഠിക്കൂ'. താര കല്യാൺ ഫെയിസ്ബുക്ക് ലൈവിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments