Webdunia - Bharat's app for daily news and videos

Install App

പാര്‍വതിയുടെ ചിത്രത്തിന്‍റെ പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കി, ജെ എന്‍ യുവിന്‍റെ പശ്ചാത്തലത്തില്‍ ‘വര്‍ത്തമാനം’

അല്ലിമ സന്ദീപ്
വ്യാഴം, 5 മാര്‍ച്ച് 2020 (20:10 IST)
നടി പാര്‍വതിയുടെ പുതിയ ചിത്രം ‘വര്‍ത്തമാനം’ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ശിവയാണ്. ചിത്രത്തിന്‍റെ പോസ്റ്റര്‍ മമ്മൂട്ടി തന്‍റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ഷെയര്‍ ചെയ്‌തു. മമ്മൂട്ടിക്കൊപ്പം നിവിന്‍ പോളിയും ടോവിനോ തോമസും പോസ്റ്റര്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്.
 
ദേശീയ അവാര്‍ഡ് ജേതാവ് ആര്യാടന്‍ ഷൌക്കത്താണ് വര്‍ത്തമാനത്തിന് തിരക്കഥയെഴുതുന്നത്. സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് വര്‍ത്തമാനം വിഷയമാക്കുന്നത്.
 
ഫൈസ സൂഫി എന്ന കഥാപാത്രത്തെയാണ് വര്‍ത്തമാനത്തില്‍ പാര്‍വതി അവതരിപ്പിക്കുന്നത്. ഡല്‍‌ഹി ജെ എന്‍ യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് ഫൈസ സൂഫി. സമീപകാലത്ത് ജെ എന്‍ യു ദേശീയശ്രദ്ധയാകര്‍ഷിച്ച പല സംഭവങ്ങളുടെയും കേന്ദ്രമായിരുന്നു. ‘വര്‍ത്തമാനം’ സംസാരിക്കുന്നതും അതുതന്നെയാണ്.
 
റോഷന്‍ മാത്യു നായകനാകുന്ന ചിത്രത്തില്‍ സിദ്ദിക്ക്, സുധീഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും അഭിനയിക്കുന്നു. അഴകപ്പനാണ് ചിത്രത്തിന്‍റെ ക്യാമറ. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമാണ് വര്‍ത്തമാനം ചിത്രീകരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments