തൊപ്പിയും തൂവെള്ള വസ്ത്രവുമായി വിജയ്; 3000 പേർക്കായി ഇഫ്താർ വിരുന്നൊരുക്കി ദളപതി

മൂവായിരത്തിലേറെ ആളുകൾ ദളപതി വിജയ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

നിഹാരിക കെ.എസ്
ശനി, 8 മാര്‍ച്ച് 2025 (09:58 IST)
ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്. താരം മുൻകൈ എടുത്താണ് ചെന്നൈയിൽ ഗ്രാൻഡ് ഇഫ്താർ വിരുന്നൊരുക്കിയത്. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു വിജയ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. മൂവായിരത്തിലേറെ ആളുകൾ ദളപതി വിജയ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. 
 
ഒരു ദിവസത്തെ റംസാൻ വ്രതം അനുഷ്ഠിച്ചാണ് ആരാധകരുടെ ദളപതി ഇഫ്താർ വിരുന്നൊരുക്കിയത്. വിജയ് ഇഫ്താറിന് മുമ്പുള്ള പ്രാർത്ഥനയിലും പങ്കെടുത്തു. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായി വിജയ് ഇഫ്താർ ചടങ്ങിന് ആതിഥേയത്വം വഹിച്ച ചിത്രങ്ങൾ ഇതോടകം സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.
 
വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ 15 ഓളം പള്ളികളിലെ ഇമാമുമാർക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതുകൂടാതെയാണ് മൂവായിരത്തിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുത്തത്. തമിഴക വെട്രി കഴകം രൂപീകരിച്ചതിന് പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay TVK: 'ഒന്നും ഒന്നിനും പരിഹാരമാകില്ലെന്ന് അറിയാം, തെറ്റ് ചെയ്തിട്ടില്ല': ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

ഖത്തറിന്റെ പരമാധികാരം ലംഘിച്ചു,ഫോണില്‍ വിളിച്ച് ക്ഷാമപണം നടത്തി നെതന്യാഹു

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments