Webdunia - Bharat's app for daily news and videos

Install App

വൈ എസ് ആറിനെ ഇതിലും മികച്ചതാക്കാൻ ആര്‍ക്കുമാകില്ല: മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തെലുങ്ക് മാധ്യമങ്ങള്‍

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (12:29 IST)
മമ്മൂട്ടിയുടെ സമീപകാല സിനിമകളിൽ ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെടാവുന്ന രണ്ട് ചിത്രങ്ങളാണ് റാം സംവിധാനം ചെയ്ത പേരൻപും, മാഹി വി രാഘവ് സംവിധാനം ചെയ്തത് യാത്രയും. കേരളത്തിനൊപ്പം അതാത് സംസ്ഥാനങ്ങളും ഇരുചിത്രങ്ങളും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. 
 
2003ലെ വൈ എസ് രാജശേഖര റെഡിയുടെ പദയാത്രയെ ആസ്പദമാക്കിയാണ് മാഹി വി രാഘവിന്റെ യാത്ര കഥ പറയുന്നത്. തെലുങ്ക് ജനതയ്ക്ക് അവരുടെ വൈ എസ് ആറിനെ തിരികെ ലഭിച്ചിരിക്കുകയാണ്. കൈയ്യടിച്ച് അവർ യാത്രയെ നെഞ്ചേറ്റിയിരിക്കുകയാണ്. മമ്മൂട്ടിയെന്ന നടനെ കൂടുതൽ അടുത്തറിയുകയാണ് തെലുങ്ക് ജനത.  
 
തെലുങ്ക് സിനിമ ലോകം ഒരേ സ്വരത്തില്‍ മമ്മൂട്ടിയെ പുകഴ്ത്തുകയാണ്. വൈഎസ്ആറിനെ ഒരു സ്ഥലത്തു പോലും മമ്മൂട്ടി അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും , ആ വേഷത്തില്‍ മമ്മൂട്ടി അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് ഐഡില്‍ബ്രൈന്‍ ഉള്‍പ്പടെയുള്ള തെലുങ്കിലെ പ്രശസ്തമായ മാധ്യമങ്ങളും ,റിവ്യൂ റൈറ്റേഴ്സും പ്രശംസിക്കുന്നത്.
 
മമ്മൂട്ടിയുടെ ഓരോ ഡയലോഗും അതി ഗംഭീരമെന്നു ആണ് തെലുങ്ക് ജനത ഒന്നടങ്കം പറയുന്നത്. സ്വന്തം ശബ്ദത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള തെലുങ്ക് ജനതയുടെ വാക്കുകള്‍ ഏതൊരു മലയാളിക്കും അഭിമാനമുയര്‍ത്തുന്ന കാര്യങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments