Webdunia - Bharat's app for daily news and videos

Install App

അതെങ്ങനെ ശരിയാകും, ഞാനും അവനും ഒരേ പ്രായമല്ലേ?- പൃഥ്വിയുടെ അമ്മ വേഷം ചെയ്‌തതിനെക്കുറിച്ച് ലെന

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (11:47 IST)
ചെയ്‌ത കഥാപാത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ലെന. നായികയായി മാത്രമേ അഭിനയിക്കൂ എന്ന പിടിവാശിയൊന്നും താരത്തിനില്ല. 'എന്ന് നിന്റെ മൊയ്‌തീൻ' എന്നചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മയായി ലെന എത്തിയിരുന്നു.
 
എന്നാൽ ആ കഥാപാത്രം താൻ ചെയ്‌താൽ ശരിയാകുമോ എന്നൊരു സംശയം നടിക്ക് ഉണ്ടായിരുന്നു. അത് താരം തന്നെ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. 'പാത്തുമ്മ എന്ന പൃഥ്വിയുടെ അമ്മ വേഷത്തെ പറ്റി സംവിധായകന്‍ വിമല്‍ എന്നോട് നേരിട്ട് വന്ന് പറയുകയായിരുന്നു. പൃഥ്വിയുടെ അമ്മ വേഷമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. അതെങ്ങനെ ശരിയാകും എന്ന്. ഞാനും പൃഥ്വിയും ഓരേ പ്രായക്കാരാണ്. പിന്നെങ്ങനെ ഞാന്‍ ഇയാളുടെ അമ്മയായി അഭിനയിക്കും'- ലെന ചോദിച്ചു.
 
'ഇത് നിങ്ങള്‍ ചെയ്യേണ്ട കഥാപാത്രമാണ്. ഇത് നിങ്ങള്‍ ചെയ്താലെ ശരിയാവുകയുള്ളൂ' എന്ന് വിമല്‍ വാശി പിടിക്കുകയായിരുന്നു. പൃഥ്വിയുടെ അമ്മയായി താന്‍ എത്തുന്നത് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നെന്നും ലെന പറയുന്നു. ശേഷം സിനിമ തിയേറ്ററില്‍ പോയി കണ്ടപ്പോഴാണ് സമാധാനമായതെന്നും താരം കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments