Webdunia - Bharat's app for daily news and videos

Install App

താൻ കാരണം സ്വസ്ഥത നഷ്ടപ്പെട്ട യുവാവിനോട് മാപ്പ് ചോദിച്ച് സണ്ണി ലിയോൺ !

Webdunia
ഞായര്‍, 4 ഓഗസ്റ്റ് 2019 (12:04 IST)
തന്നോട് ആളുകൾക്കുള്ള ആരാധന മൂലം സ്വസ്ഥത നഷ്ടമായ പുനീത് എന്ന യുവാവിനോട് മപ്പ് ചോദിച്ചിരിക്കുകയാണ് സണ്ണി ലിയോൺ. സണ്ണി ലിയോനിനെ അന്വേഷിച്ചുള്ള ഫോൺ കോളുകൾ കാരണം പൊറുതിമുട്ടുയതോടെ ഡൽഹി സ്വദേശിയായ പുനീത് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം വലിയ വാർത്തയായതിന് പിന്നാലെയാണ് സണ്ണി ലിയോണിന്റെ പ്രതികരണം.
 
സൂം ടിവിക്ക് നൽകിയ അഭിമുഖതിലാണ് സണ്ണി ലിയോൺ യുവാവിനോട് മാപ്പ് ചോദിച്ചത്. ഇങ്ങനെ എല്ലാം സംഭവിക്കുമെന്ന് താൻ കരുതിയില്ല എന്നും സണ്ണി ലിയോൺ പറഞ്ഞു. സണ്ണി ലിയോണിനെ അന്വേഷിച്ച് 500ലധികം ഫോൺ കോളുകളാണ് ഒരുദിവസം യുവാവിന് വരുന്നത്. കോളുകൾക്ക് മറുപടി നൽകി മടുത്തതോടെയാണ് പുനീത് അഗർവാൾ പൊലീസിൽ പരാതി നൽകിയത് 
 
സണ്ണിലിയോൺ അഭിനയിച്ച അർജുൻ പാട്യാല എന്ന സിനിമയാണ് പണിപറ്റിച്ചത്. സിനിമയിൽ സണ്ണി ലിയോൺ അവതരിപ്പിച്ച കഥാപാത്രം തന്റെ ഫോൺ നമ്പർ പറയുന്നുണ്ട്. ഇത് പുനീതിന്റെ നമ്പറായിപ്പോയി. ഇതോടെ സിനിമ കണ്ടിറങ്ങിയ ആളുകൾ സണ്ണി ലിയോണിനെ അന്വേഷിച്ച് നമ്പറിലേക്ക് വിളിക്കാൻ തുടങ്ങി. ഇത് സണ്ണി ലിയോണിന്റെ നമ്പറാണ് എന്നതരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Conflict between Hezbollah and Israel: ഇസ്രയേലിനു തിരിച്ചടി ഉറപ്പെന്ന് ഹിസ്ബുല്ല; യുദ്ധത്തിലേക്കോ?

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

അടുത്ത ലേഖനം
Show comments