മാധ്യമ പ്രവർത്തകനെ വാഹനമീച്ച് കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടറായ ശ്രീറാം വെങ്കിട്ട്‌രമന്റെ രക്ത സാപിൾ പരിശോധനയിൽ പൊലീസിന് ആശങ്കയെന്ന് റിപ്പോർട്ടുകൾ. രക്തത്തിൽ മദ്യത്തിന്റെ അംശം കുറക്കുന്ന്തിനായി ശ്രീറാം മരുന്ന് കഴിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് കേസിനെ കാര്യമായി തന്നെ ബാധിച്ചേക്കും.
അപകടം ഉണ്ടായ സമയത്ത് ശ്രീറമും വഫ ഫിറോസും മദ്യപിച്ചിരുന്നോ എന്ന് ബ്രത്ത് അനലൈസർ ഉപയോഗിച്ച് പൊലീസ് പരിശോധിച്ചിരുന്നില്ല. ആശുപത്രിയിൽ എത്തിച്ച ഉടനെ രക്ത സാംപിളും പരിശോധിക്കാൻ പൊലീസ് തയ്യാറയില്ല. നിയമപരമായി മാത്രമേ രക്ത സാംപിൾ പരിശോധിക്കാനാവു എന്നാണ് പൊലീസ് ഇതിന് നൽകിയ മറുപടി.
അപകടം നടന്ന് 10 മണിക്കൂറോളം കഴിഞ്ഞാണ് പരിശോധനക്കായി രക്ത സാംപിൾ ശേഖരിച്ചത് ഇതിനാൽ തന്നെ ശരീരത്തിൽ മദ്യത്തിന്റെ അളവ് സ്വാഭാവികമായും കുറയാം. ഇതുകൂടാതെ രക്തതിൽ മദ്യത്തിന്റ് അളവ് കുറക്കുന്നതിനുള്ള മരുന്ന് ശ്രീറാം കഴിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്.