Webdunia - Bharat's app for daily news and videos

Install App

എന്റെ സിനിമകളോട് ശത്രുത, ആ നടൻ അത് തുറന്നുപറഞ്ഞു, ബിഗ് ബ്രദർ സിനിമയ്ക്കെതിരായ സൈബർ ആക്രമണങ്ങളിൽ സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തൽ !

Webdunia
ശനി, 25 ജനുവരി 2020 (16:08 IST)
ബിഗ് ബ്രദർ എന്ന സിനിമയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ തുറന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകൻ സിദ്ദിഖ്. സിനിമമയ്ക്കെതിരായ ആക്രമണം ആസൂത്രിതമാണെന്നും അതിന് പിന്നിൽ പ്രത്യേക താൽപര്യക്കാരാണ് എന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയിരിയ്ക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
 
എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാം എന്ന ധാരണയാണ് അതിന് പിന്നിൽ. അതുകൊണ്ട് തന്നെ ഇവിടെ ഏറ്റവും കൂടുതൽ അക്രമിക്കപ്പെടുന്നതും പഴയ തലമുറയിലെ സംവിധായകരാണ്.
 
ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോള സത്യമാണ് എന്ന് അറിയില്ല. ' മിമിക്രി സിനിമകളിൽ നിന്നും ഞങ്ങൾ മൂന്ന് നാല് പേർ ചേർന്ന് മലയാള സിനിമയെ രക്ഷിച്ചുകൊണ്ട് വരികയാണ്. ദയവുചെയ്ത് മിമിക്രി കഥകളുമായി തന്റെ അടുത്തേയ്ക്ക് വരരുത്' എന്നാണത്രേ അദ്ദേഹം പറഞ്ഞത്. ഒരാൾ വീഴുമ്പോൽ സന്തോഷിക്കുന്നവർ ഇതിനെതിരെ ഒന്നിച്ചുനിൽക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് പറഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments