Webdunia - Bharat's app for daily news and videos

Install App

മരക്കാറിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ, ദൃശ്യങ്ങൾ ലീക്കായോ ?

Webdunia
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (14:03 IST)
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ പ്രഖ്യാപിച്ചതുമുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ലോക്കേഷൻ ചിത്രങ്ങൾക്കും പ്രമോഷൻ പരിപാടികൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം പോലും സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമായിരുന്നു.
 
ഇപ്പോഴിതാ ചിത്രത്തിലെ ചില രഗങ്ങൾകൂടി പുറത്തുവന്നിരിക്കുകയാണ്. എന്നാൽ രംഗങ്ങൾ ലീക്കായതാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. ചിത്രത്തിലെ ടീസറോ ട്രെയിലറോ അല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായകൻ പ്രിയദർശൻ തന്നെയാണ് ഈ രംഗങ്ങൾ പുറത്തുവിട്ടത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പ്രദർശിപ്പിച്ച രംഗങ്ങൾ ഷൂട്ട് ചെയ്താണ് പ്രിയദർശൻ പങ്കുവച്ചിരിക്കുന്നത്.       
 
മോഹൻലാൽ പ്രിയദർശൻ മാജിക് പ്രതീക്ഷിക്കുകയാണ് മരക്കാറിലൂടെ പ്രേക്ഷകർ. മലയാളത്തിലെതന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹലാലിന്റെ മകൻ പ്രണവ് മോഹൻലാലും, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ചിത്രത്തിൽ വേഷമിടുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. വലിയ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments