Publish Date: Fri, 08 Feb 2019 (17:23 IST)
Updated Date: Fri, 08 Feb 2019 (17:28 IST)
സംവിധായികയും രജനീകാന്തിന്റെ മകളുമായ സൌന്ദര്യ രജനീകാന്തിന്റെ രണ്ടാം വിവാഹമാണ് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. സൌന്ദര്യയുടെ പ്രി വെഡ്ഡിംഗ് റിസപ്ഷൻ ചിത്രങ്ങൾ ഇപ്പോൾ വലിയ ചർച്ചാവിഷയമായിക്കഴിഞ്ഞു.
ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ലളിതമായ ഒരു ചടങ്ങായാണ് പ്രി വെഡിംഗ് റിസപ്ഷൻ നടത്തിയത്. ബിസിനസുകാരനായ വിശാഖൻ വണങ്കാമുടിയാണ് സൌന്ദര്യൌറ്റേ വരൻ. വഞ്ചകർ ഉലകം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് വിശാഖൻ.
ഫെബ്രുവരി പതിനൊന്നിന് ചെന്നൈയിലെ രജനീകന്തിന്റെ പോയിസ് ഗാർഡൻ വസതിയിലാണ് വിവാഹം നടക്കും. അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. എന്നാൽ തുടർന്ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടലിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ കമൽഹാസൻ ഉൾപ്പടെയുള്ള ഒരു നിര വി ഐ പികൾ തന്നെ പങ്കെടുക്കും.
2010ല്‍ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ലാണ് ഇരുവരും പിരിഞ്ഞത്. ഈ ബന്ധത്തില്‍ വേദ് എന്ന മകനുണ്ട്. 2014ല്‍ രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന സിനിമയാണ് സൗന്ദര്യ ആദ്യം സംവിധാനം ചെയ്‌തത്. പിന്നാലെ ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വേലയില്ല പട്ടധാരി 2 സൂപ്പര്‍ ഹിറ്റായിരുന്നു.