Run Baby Run Re-release Collection: കാണാന്‍ ആളില്ല; റി റിലീസില്‍ ദുരന്തമായി 'റണ്‍ ബേബി റണ്‍', നാണക്കേടില്‍ മമ്മൂട്ടിക്കൊപ്പം
റി റിലീസില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഇങ്ങനെ തകര്‍ന്നടിയുന്നത് ഇതാദ്യമായാണ്
Publish Date: Mon, 19 Jan 2026 (09:23 IST)
Updated Date: Mon, 19 Jan 2026 (09:26 IST)
Run Baby Run Re-release: റി റിലീസില്‍ തകര്‍ന്നടിഞ്ഞ് മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം 'റണ്‍ ബേബി റണ്‍'. 2012 ല്‍ തിയറ്ററുകളിലെത്തിയ ജോഷി-മോഹന്‍ലാല്‍ ചിത്രം റി റിലീസില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് ഒരു ലക്ഷത്തില്‍ കുറവാണ്.
റി റിലീസില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഇങ്ങനെ തകര്‍ന്നടിയുന്നത് ഇതാദ്യമായാണ്. റി റിലീസ് ആദ്യദിനം ഏതാണ്ട് 140 ഷോകള്‍ ഉണ്ടായിരുന്നെങ്കിലും മിക്ക ഷോകള്‍ക്കും ഒഴിഞ്ഞ കസേരകളായിരുന്നു സാക്ഷ്യം. പലയിടത്തും ആളുകള്‍ ഇല്ലാത്തതിനാല്‍ ഷോകള്‍ കാന്‍സല്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
റി റിലീസ് നാണക്കേടില്‍ മമ്മൂട്ടി ചിത്രം 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യ്‌ക്കൊപ്പം എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം. പാലേരിമാണിക്യവും ആദ്യദിനം ഒരുലക്ഷത്തില്‍ താഴെയാണ് കളക്ട് ചെയ്തത്.