Webdunia - Bharat's app for daily news and videos

Install App

റോഷാക്കും മോണ്‍സ്റ്ററും ഓണത്തിന്; ബോക്‌സ്ഓഫീസില്‍ പോരാട്ടം കടുക്കും

Webdunia
ചൊവ്വ, 24 മെയ് 2022 (18:56 IST)
ഓണത്തിന് മലയാളം ബോക്സ്ഓഫീസില്‍ തീ പാറുമെന്ന് ഉറപ്പ്. ഇത്തവണ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാണ് തിയറ്ററുകളിലേക്ക് എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റേയും സിനിമകളുണ്ട് !
 
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്നിവയാണ് ഇത്തവണ ഓണം റിലീസായി തിയറ്ററുകളിലെത്തുക. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളാണ് മോണ്‍സ്റ്ററും റോഷാക്കും.
 
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പുറമേ ഓണം സീസണില്‍ പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രങ്ങളും റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്നിവയാണ് ഓണത്തിനു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന മറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കി; മാധ്യമങ്ങളില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍

വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങള്‍: സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

ഹോര്‍മുസ് പ്രതിസന്ധിക്കുശേഷം ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 67ശതമാനവും യുഎസില്‍ നിന്ന്

അടുത്ത ലേഖനം
Show comments