Publish Date: Sat, 24 Jun 2023 (09:03 IST)
Updated Date: Sat, 24 Jun 2023 (09:07 IST)
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആര്‍ഡിഎക്‌സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.റോബര്‍ട്ട്, ഡോണി,സേവിയര്‍ എന്നിങ്ങനെയാണ് മൂവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേര്.
ഓഗസ്റ്റ് 25ന് ഓണം റിലീസ് ആയി സിനിമ പ്രദര്‍ശനത്തിന് പ്രദര്‍ശനത്തിലെത്തുന്ന സിനിമയുടെ ടീസര്‍ ബക്രീദ് ദിനത്തില്‍ ടീസറും റിലീസ് ചെയ്യും.
കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്‌സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്.