Publish Date: Mon, 14 Nov 2022 (10:59 IST)
Updated Date: Mon, 14 Nov 2022 (11:02 IST)
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീന സിനിമ തിരക്കുകളിലാണ്.
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയുടെ ഭാഗമാണ് സംവിധായക.
രണ്ടാമത്തെ പടത്തിലും മാറ്റമില്ലാതെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി രത്തീന ഉണ്ട്. ചിത്രീകരണ സെറ്റില്‍ നിന്ന് രത്തീന നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'ഒരുത്തീ' എന്ന ചിത്രത്തിനു ശേഷം നവ്യാനായരും സൈജു കുറുപ്പും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.അനീഷ് ഉപാസന സംവിധാനം ചെയ്യുന്നു.