രജനികാന്തിന്റെ 40 ദിവസത്തിന് 65 കോടി! ഒരുങ്ങുന്നത് മെഗാചിത്രം
ആരാധകർ കാത്തിരുന്ന കൂട്ടുകെട്ട്
Publish Date: Sat, 05 May 2018 (08:45 IST)
Updated Date: Sat, 05 May 2018 (08:46 IST)
രജനികാന്ത് തന്റെ പുതിയ ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം 65 കോടിയെന്ന് റിപ്പോർട്ടുകൾ. സണ്‍പിക്ചേഴ്സ് ഒരുക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലാണ് സ്റ്റൈല്മന്നന് 65 കോടി വാങ്ങിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത വിജയ് സേതുപതിയാണ്.
ആരാധകർ കാത്തിരുന്ന കൂട്ടുകെട്ടാണിത്. വിജയ് സേതുപതിയാണ് രജനികാന്തിന്റെ വില്ലനാകുന്നത്. ഹിറ്റ് ചിത്രം പിസയ്ക്കു മുമ്പും നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയും ഒന്നിച്ചിട്ടുണ്ട്.
ചിത്രത്തിനായി 40 ദിവസമാണ് രജനികാന്ത് നൽകിയിരിക്കുന്നത്. ഈ മാസം അവസാനമോ ജൂണ്‍ ആദ്യവാരമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.