Publish Date: Sat, 25 Jun 2022 (10:05 IST)
Updated Date: Sat, 25 Jun 2022 (10:17 IST)
കടുവ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്.അഞ്ച് ഭാഷകളിലായി ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് പൃഥ്വിരാജ്. ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലേക്ക് പൃഥ്വിരാജ് എത്തും. കഴിഞ്ഞദിവസം പ്രമോഷനു വേണ്ടി ബാംഗ്ലൂരില്‍ നടന്‍ എത്തിയിരുന്നു.
അവതാരക കന്നഡ ഭാഷയില്‍ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.