Publish Date: Mon, 18 Apr 2022 (09:27 IST)
Updated Date: Mon, 18 Apr 2022 (09:30 IST)
സിനിമയിലും ജീവിതത്തിലും പൃഥ്വിരാജിന്റെ വലംകൈയാണ് ജീവിതപങ്കാളി സുപ്രിയ മേനോന്‍. സിനിമയിലും സുപ്രിയ സജീവമാണ്. താന്‍ സിനിമകളുടെ സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ സുപ്രിയയോട് കൂടി ചര്‍ച്ച ചെയ്യുമെന്ന് പൃഥ്വിരാജ് പറയുന്നു.
'സിനിമ തിരഞ്ഞെടുക്കുന്നത് സ്‌ക്രിപ്റ്റ് വായിച്ചു തന്നെയാണ്. നല്ല സിനിമയാണെങ്കില്‍ ലിസ്റ്റിനോടും സുപ്രിയയോടും കൂടി സംസാരിച്ച് അതിന്റെ നിര്‍മ്മാണത്തെക്കുറിച്ചും സംസാരിക്കും. സുപ്രിയയ്ക്ക് ഇതുവരെ മലയാളം വായിക്കാനറിയില്ല. എങ്കിലും ഞാന്‍ സിനിമയുടെ കഥ പറഞ്ഞുകൊടുക്കും.അതല്ലെങ്കില്‍ ഡിസ്‌കഷനില്‍ കൂടെ ഉണ്ടാകും,' പൃഥ്വിരാജ് പറഞ്ഞു.