Publish Date: Mon, 25 Apr 2022 (15:11 IST)
Updated Date: Mon, 25 Apr 2022 (15:15 IST)
കേരളത്തിന് പാടാന്‍ കൂടി കഴിവുള്ള ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിനെ പ്രേംനസീര്‍ വേദിയിലേക്ക് ക്ഷണിക്കുന്നത്. കൈകളുയര്‍ത്തി മോഹന്‍ലാല്‍ വരുന്നതും നന്ദി പറഞ്ഞ് പ്രേംനസീറില്‍ നിന്ന് മൈക്ക് വാങ്ങുന്നതും വീഡിയോയില്‍ കാണാം.
മോഹന്‍ലാലിന്റെയും പ്രേം നസീറിന്റെയും അപൂര്‍വ്വ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയുടെ വീഡിയോയാണിത്.
എംജി ശ്രീകുമാറും മോഹന്‍ലാലും ചേര്‍ന്നാണ് ആലാപനം.
സിനിമയിലും മോഹന്‍ലാല്‍ തന്നെയാണ് പാടിയത്. ലാലിനൊപ്പം മാള അരവിന്ദനും ചേര്‍ന്നാണ് ആലപിച്ചത്.