Publish Date: Wed, 09 Jun 2021 (12:42 IST)
Updated Date: Wed, 09 Jun 2021 (12:48 IST)
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് കഠിന പരിശ്രമത്തിലൂടെ എത്തിയ നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായാണ് തുടക്കം. പിന്നീട് കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന ചിത്രത്തിലൂടെ പ്രശാന്ത് സിനിമയിലെത്തി.തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇത് ആരാന്ന് മനസ്സിലായോ എന്ന് ചോദിച്ചിരിക്കുകയാണ് നടന്‍.
ഓപ്പറേഷന്‍ ജാവ, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ ചിത്രങ്ങളാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് പ്രശാന്ത് അനുഗ്രഹീതന്‍ ആന്റണിയില്‍ അവതരിപ്പിച്ചത്. ഓപ്പറേഷന്‍ ജാവയിലെ ബഷീറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.