Webdunia - Bharat's app for daily news and videos

Install App

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്; ടൈറ്റിലിൽ തന്നെയുണ്ട് മൂന്ന് പേരും!

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (09:51 IST)
ജോജു നായകനാകുന്ന ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ന്റെ മൂന്ന് ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവന്നത്. കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജും, മറിയമായി നൈല ഉഷയും പുത്തൻപള്ളി ജോസ് ആയി ചെമ്പൻ വിനോദുമാണ് ലീഡ് റോളുകൾ ചെയ്യുന്നത്.
 
നവാഗതനായ അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. ഡേവിഡ് കാച്ചപ്പിളളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഡേവിഡാണ് സിനിമ നിര്‍മ്മിക്കുന്നത്. ജോസഫിനു പിന്നാലെ ഇത്തവണയും ഒരു ത്രില്ലര്‍ സിനിമയുമായിട്ടാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. മുന്‍പ് ജോഷിയുടെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ജോജു അഭിനയിച്ചിരുന്നു. ലൈല ഒ ലൈല എന്ന സിനിമയ്ക്കു ശേഷമാണ് ജോഷി തന്റെ പുതിയ സിനിമയുമായി എത്തുന്നത്.
 
മഞ്ജു വാര്യരാണ് ഈ സിനിമയില്‍ നായികയാകാനിരുന്നത്. എന്നാല്‍ മഞ്ജുവിന് ഡേറ്റ് ഇല്ലാത്തതിനാല്‍ ഒടുവില്‍ പിന്‍‌മാറുകയായിരുന്നു. തൃശൂര്‍ കേന്ദ്രമാക്കിയുള്ള കഥയില്‍ കൂടുതല്‍ കഥാപാത്രങ്ങളും തൃശൂര്‍ ഭാഷ സംസാരിക്കുന്നവര്‍ ആയിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments