ആഗ്രഹത്തിനൊത്ത് സിനിമയ്‌ക്ക് രൂപം നൽകാൻ കഴിയാതെ വരുമ്പോൾ സെറ്റിൽ ദേഷ്യപ്പെടുന്ന പല സംവിധായകരും മലയാള സിനിമയിൽ ഉണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജോഷി. ആഗ്രഹിക്കുന്ന രീതിയിൽ സിനിമ ലഭിക്കാൻ ഒരു വിട്ടുവീഴ്‍ചക്കും അദ്ദേഹം തയ്യാറല്ല.
താൻ എങ്ങനെ മനസ്സിൽ ഉദ്ദേശിച്ചോ അതേപോലെ തന്നെ ഓരോ സീനും ലഭിക്കണം എന്ന കര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും അദ്ദേഹം തയ്യാറല്ല. ഇതിന്റെ പേരിൽ പലപ്പോഴും പല സിനിമകളുടെയും സെറ്റില്‍ വെച്ച് വമ്പന്‍ താരങ്ങളോട് പോലും ക്ഷോഭിച്ചും , പൊട്ടിതെറിച്ചും, രോഷാകുലനായും ജോഷി സിനിമഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്. മമ്മൂട്ടി ഉറങ്ങിപോയതിന്‍റെ പേരില്‍ ‘ആ രാത്രി ‘എന്ന ചിത്രം ആദ്യം ക്യാന്‍സല്‍ ചെയ്തു. ഒടുവിൽ, മമ്മൂട്ടി സോറി പറഞ്ഞപ്പോഴായിരുന്നു ഷൂട്ട് ആരംഭിച്ചത്.
അതുപോലെ ‘റോബിൻഹുഡ്’ എന്ന ചിത്രത്തിൽ വെച്ച് ജോഷി നായകനായ പൃഥ്വിരാജിനോടും ദേഷ്യപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിലാണ് ആദ്യമായും അവസാനമായും പൃഥ്വി ജോഷിയുടെ നായകൻ ആകുന്നതും. ചിത്രത്തില്‍ പ്രിഥ്വിരാജ് ബൈക്ക് ഓടിച്ചു വരുന്ന ഒരു സീനുണ്ട് .
ആ സീൻ പത്തോളം ‘ടേക്ക്’ എടുത്തിട്ടും ജോഷിയ്ക്ക് ഇഷ്‌ടമാവാതെ വന്നപ്പോള്‍ 'ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക്' എന്നിട്ട് മതി ഷൂട്ടിംഗ് എന്ന് ജോഷി പറയുകയുണ്ടായി. ഇത് കേട്ട് പൃഥ്വിരാജ് ആദ്യം പേടിച്ചു, പിന്നീട് ചിത്രത്തിന്‍റെ സെറ്റില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന ടെക്നിഷ്യന്മാരും താരങ്ങളും ജോഷിയുടെ സ്വഭാവസവിശേഷത പൃഥ്വിക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു.