Select Your Language

Notifications

webdunia
webdunia
webdunia
webdunia

സബ്സ്ക്രിപ്ഷനെന്നാൽ തുണി ഊരുന്നത് മാത്രമല്ല, എല്ലാവരുടെയും ചിന്ത അങ്ങനെയാണ് : ആദില

Subscription, Adhila Noora, Bigboss,Kerala News
ബിഗ്‌ബോസ് മലയാളം സീസണ്‍ 7 ലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ലെസ്ബിയന്‍ കപ്പിളായിരുന്നു ആദിലയും നൂറയും. സ്വവര്‍ഗാനുരാഗത്തെ പറ്റി സമൂഹത്തിനുള്ള പല കാഴ്ചപ്പാടുകളും മാറ്റാന്‍ ഇവര്‍ക്കായിരുന്നു. ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം സമൂഹമാധ്യമങ്ങളിലും യൂട്യൂബിലുമെല്ലാം ഈ ദമ്പതികള്‍ സജീവമാണ്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷനും ആദിലയും നൂറയും ആരംഭിച്ചിരുന്നു. എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ എന്ന് പറയുമ്പോള്‍ പലര്‍ക്കുമുള്ളത് തെറ്റായ ധാരണയാണെന്ന് തുറന്ന് പറയുകയാണ് ആദില.
 
എല്ലാവരുടെയും വിചാരം സബ്‌സ്‌ക്രിപ്ഷനെന്ന് പറഞ്ഞാല്‍ ന്യൂഡിറ്റി മാത്രമാണെന്നാണ്. ന്യൂഡിറ്റി മാത്രമല്ല, നമ്മുടെ ലേറ്റസ്റ്റ് അപ്‌ഡേറ്റ്‌സും കാര്യങ്ങളുമെല്ലാം അതില്‍ കൊടുക്കും. ന്യൂഡിറ്റിയല്ല സബ്‌സ്‌ക്രിപ്ഷന്‍. അതൊരു തെറ്റായ ധാരണയാണ്. അത് മാറ്റുക. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെ ആദില പറഞ്ഞു. അടുത്തിടെയാണ് മലയാളികള്‍ക്കിടയില്‍ ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ വലിയ വാര്‍ത്തയായി മാറിയത്. പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരില്‍ പ്രശസ്തയായ അശ്വനി എ 26,000ത്തിലധികം സബ്‌സ്‌ക്രൈബര്‍മാരെ നേടിയതോടെയാണ് സബ്‌സ്‌ക്രിപ്ഷന്‍ ട്രെന്‍ഡിങ് ടോപ്പിക്കായി മാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷങ്ങളും കടന്നു, ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മലയാളി പെൺകുട്ടി നേടുന്നത് മാസം ഒരു കോടിക്ക് മുകളിൽ