Webdunia - Bharat's app for daily news and videos

Install App

മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ഭാഗമൊന്ന് ചിന്തിക്കണം, എന്നോട് ഒരാൾ പിണങ്ങിയാൽ പിന്നെ ഉറക്കം വരില്ല: പാർവതി

‘ചില സമയത്തു എന്നെ ആരും കാണണ്ട എന്നൊക്കെ തോന്നും‘ – സൈബര്‍ ആക്രമണത്തെ കുറിച്ച് പാർവതി

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (10:25 IST)
ഒരിടവേളക്ക് ശേഷം പാർവതി തന്റെ ഇസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീണ്ടും സോഷ്യൽ മീഡിയ രംഗത്തും സിനിമയിലും സജീവമാകുകയാണ്. ഉയരെ എന്ന ചിത്രമാണ് ഈ വർഷം ആദ്യമായി റിലീസിന് ഒരുങ്ങുന്ന പാർവതിയുടെ ചിത്രം. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം ഉയരെ എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വര്‍ത്തമാനത്തിലും പാര്‍വതിയാണ് നായികയാവുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസിലും പാർവതി അഭിനയിക്കുന്നുണ്ട് .
 
കസബയെന്ന മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധത പരസ്യമായി പറഞ്ഞതു മുതൽ രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് പാർവതി തിരുവോത്ത്. മമ്മൂട്ടി ഫാൻസ് സോഷ്യൽ മീഡിയകളിൽ അടക്കം പൊങ്കാലയിട്ടിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ അക്രമണം അതിരുകടക്കുകയായിരുന്നു.  
 
തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളും അതിന് നടിയ്ക്ക് പ്രചോദനമായി മാറിയത് അച്ഛനും അമ്മയുമാണെന്ന് തുറന്നു പറയുകയാണ് പാർവതിയിപ്പോൾ. ഉയരെയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികളുമായി സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്.
 
‘മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേര്‍ എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. മറ്റൊരാള്‍ എന്നോട് പിണങ്ങി എന്നറിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല’ - പാര്‍വ്വതി പറയുന്നു.
 
സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഞാനൊരു നാല് മാസത്തേക്ക് മാറി നിന്നു. ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും. ചില സമയത്ത് മാറി നില്‍ക്കാനും എന്നെ ആരും കാണണ്ടെന്നുമൊക്കെ തോന്നും. അതൊക്കെ മനുഷ്യ സഹജമായ കാര്യങ്ങളാണ്. എന്റെ ഏറ്റവും വലിയ ഇൻസ്പിറേഷൻ എന്റെ മാതാപിതാക്കൾ ആയിരുന്നു .അതിൽ ഏഏറ്റവും ഇൻസ്പിറേഷൻ നൽകിയത് അച്ഛൻ ആയിരുന്നു പക്ഷെ ഞാൻ അത് അറിഞ്ഞത് വൈകി ആണെന്ന് മാത്രം – പാർവതി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments