ദുൽഖറാണ് എന്നെ ആശ്വസിപ്പിച്ചത്: പാർവതി
ദുൽഖറിന് മാത്രം കഴിയുന്ന കാര്യം: പാർവതി
Publish Date: Thu, 02 Aug 2018 (12:56 IST)
Updated Date: Thu, 02 Aug 2018 (12:57 IST)
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള രണ്ട് നടിമാരാണ് പാർവതിയും അപർണ ഗോപിനാഥും. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആയ നക്ഷത്രത്തിളക്കത്തിൽ അടുത്തിടെ ഇരുവരും പങ്കെടുത്തിരുന്നു. പരിപാടിയിൽ ലോട്ടെടുത്ത് ലഭിക്കുന്ന ആളെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്ന ഒരു അവസരമുണ്ടായിരുന്നു. അപർണയ്ക്ക് കിട്ടിയത് മമ്മൂട്ടിയേയും പാർവതിക്ക് ലഭിച്ചത് ദുൽഖറിനേയും ആയിരുന്നു. ഏതായാമുണ്ട്ലും ഇരുവരും തങ്ങൾക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു.
ഞാൻ എന്നൊരു ഭാവമില്ലാതെ നടക്കുന്ന ആളാണ് ദുൽഖറെന്നായിരുന്നു പാർവതി പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് ബാംഗ്ലൂർ ഡേയ്സിൽ അഭിനയിച്ചപ്പോൾ ലൊക്കേഷനിൽ വെച്ച് ഇടയ്ക്ക് എന്റെ അടുത്ത് വന്ന് തമാശകൾ പറയുമ്പോൾ ഞാന്‍ അനുഭവിക്കുന്ന ടെൻഷനും ബലൂണ്‍ പൊട്ടുന്നതുപോലെ പോകുമെന്ന് പാർവതി പറയുന്നു.
ഞാനാര് എന്നൊരു ഭാവമില്ലാതെ നടക്കുന്ന ഒരാളാണ് ദുൽഖർ. സൂപ്പർസ്റ്റാർ അല്ലെങ്കിൽ സ്റ്റാർ ആയി കഴിഞ്ഞാൽ ചിലർ പ്രതീക്ഷിക്കുന്ന ഈ ‘ഞാനെന്ന ഭാവം, ജാഡ’ ഇതൊന്നും ഇല്ലാത്തയാളാണ് ദുൽഖർ. ഞാൻ സിനിമ കുടുംബത്തിൽ നിന്നും വന്നയാളല്ല. പക്ഷേ, അതെല്ലാമുള്ള ഒരു സാഹചര്യത്തിൽ നിന്നും വന്നിട്ടും ആ ഒരു ഭാവവുമില്ലാത്ത ‘കൂളാ’യ ആളാണ് ദുൽഖർ. ബാംഗ്ലൂർ ഡേയ്സ് ചെയ്തപ്പോൾ എന്റെ കഥാപാത്രം ഇനിയെന്ത് ചെയ്യണമെന്നെല്ലാം ആലോചിച്ച് സെറ്റിൽ ഇരിക്കുമ്പോൾ വളരെ ശാന്തനായി കൂളായി യാതോരു ബാധ്യതയുമില്ലാതെ കളിച്ച് ചിരിച്ച് ദുൽഖർ നടക്കും. ആള് ഫണ്ണിയാണ്.