Webdunia - Bharat's app for daily news and videos

Install App

പരോളിന്റെ സാറ്റ്‌ലൈറ്റ് അവകാശം വമ്പന്‍ തുകയ്‌ക്ക് വിറ്റു; മെഗാസ്‌റ്റാറിന്റെ ചിത്രത്തിനായി മനോരമ പൊടിച്ചത് കോടികള്‍

പരോളിന്റെ സാറ്റ്‌ലൈറ്റ് അവകാശം വമ്പന്‍ തുകയ്‌ക്ക് വിറ്റു; മെഗാസ്‌റ്റാറിന്റെ ചിത്രത്തിനായി മനോരമ പൊടിച്ചത് കോടികള്‍

Webdunia
ശനി, 14 ഏപ്രില്‍ 2018 (10:32 IST)
മെഗാസ്‌റ്റാര്‍ മമ്മൂട്ടി നായകനായ പരോള്‍ മികച്ച അഭിപ്രായവുമായി രണ്ടാം വാരം പിന്നിട്ടതോടെ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റൈറ്റ് മനോരമ സ്വന്തമാക്കി.

4 കോടി 60 ലക്ഷം രൂപയ്ക്കാണ് പരോളിന്റെ സാറ്റ്‌ലൈറ്റ് മനോരമ നേടിയത്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി കണ്ടശേഷമാണ് മനോരമ ഇത്രയും വലിയ തുകയ്ക്ക് റൈറ്റ് എടുത്തതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ് വ്യക്തമാക്കി.

നേരത്തെ, പരോളിന്റെ ഓഡിയോ റൈറ്റ് മനോരമ നേരത്തെ 17 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.

സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരോള്‍ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശരത് സന്ദിത് ആണ്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ.

ബാംഗ്ലൂരിലും കേരളത്തിലുമായി ചിത്രീകരിച്ച പരോള്‍ ഒരു ത്രില്ലര്‍ മൂഡിലുള്ള ഫാമിലി ഡ്രാമയാണ്. എസ് ലോകനാഥന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ശരത് ആണ്. സില്‍‌വയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments