Publish Date: Sat, 15 Jan 2022 (10:09 IST)
Updated Date: Sat, 15 Jan 2022 (10:13 IST)
ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്‍ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ 13 നാണ് ആരംഭിച്ചത്. നടന്റെ ഇത്തവണത്തെ ന്യൂ ഇയറും ക്രിസ്മസും എല്ലാം സിനിമ സെറ്റില്‍ തന്നെയായിരുന്നു.ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
സുരേഷ് ഗോപിക്ക് തൊട്ട് പുറകിലായി വ്യക്തമാകാത്ത ഒരു രൂപം കാണാം. അത് ഗോകുല്‍ സുരേഷ് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.അച്ഛനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനായ ത്രില്ലിലാണ് മകന്‍ ഗോകുല്‍. നേരത്തേ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലും സുരേഷ്‌ഗോപിക്ക് പിറകിലായി നില്‍ക്കുന്ന ഗോകുലിനെ ആണ് കൂടുതലും കണ്ടത്.
മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ ആര് അനൂപ്
Publish Date: Sat, 15 Jan 2022 (10:09 IST)
Updated Date: Sat, 15 Jan 2022 (10:13 IST)