Publish Date: Fri, 18 Mar 2022 (11:54 IST)
Updated Date: Fri, 18 Mar 2022 (11:58 IST)
രാജാധിരാജക്കും മാസ്റ്റര്‍പീസിനും, ഷൈലോക്കിനും ശേഷം സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടി അല്ലാതെ ഒരു താരതോടൊപ്പം ഒരു സിനിമ ചെയ്യുകയാണ്. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും .കുഞ്ചാക്കോബോബനും രജീഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈയടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്.
ഫായിസ് സിദ്ധീഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.പകലും പാതിരാവും ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ഒഴുക്കുള്ള ജലാശയത്തില്‍ സാഹസികമായി ക്യാമറ കൈകാര്യം ചെയ്യുന്ന ഫായിസ് സിദ്ദിഖിനെ ആണ് കാണാനാകുന്നത്.