Publish Date: Sun, 23 Dec 2018 (12:55 IST)
Updated Date: Sun, 23 Dec 2018 (12:56 IST)
ആദ്യ ദിവസങ്ങളിലെ നെഗറ്റീവ് പബ്ലിസിറ്റി മാറിയപ്പോൾ തരക്കേടില്ലാത്ത മുന്നേറ്റമാണ് മോഹൻലാലിന്റെ ഒടിയൻ ഇപ്പോൾ കാഴ്ച വെറ്റ്ക്കുന്നത്. ഒടിയന്‍ സിനിമയുടെ സംവിധാന വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് എം പദ്മകുമാര്‍. ചിത്രം പൂര്‍ണമായും സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാര്‍ മേനോനായിരുന്നുവെന്ന് പദ്മകുമാര്‍ വ്യക്തമാക്കി.
ഒടിയന്റെ ചിത്രീകരണ സമയത്ത് ചില കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍, അത് ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമായിരുന്നു. ചെറിയ സഹായങ്ങളും ഇടപെടുകയും ചെയ്തിരുന്നുവെന്ന് സംവിധായകനായ പത്മകുമാർ അറിയിച്ചു.
ഒടിയന്‍ ചിത്രീകരണ സമയത്ത് സംവിധായകനായ ശ്രീകുമാര്‍ മേനോനെ മാറ്റി പകരം പദ്മകുമാറിനെ സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു.