Publish Date: Sat, 16 Apr 2022 (17:11 IST)
Updated Date: Sat, 16 Apr 2022 (17:14 IST)
പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന സിനിമയുടെ തിരക്കിലായിരുന്നു ശ്രീനാഥ് ഭാസിയും ആന്‍ ശീതളും ഗ്രേസ് ആന്റണിയും. ഏപ്രില്‍ ഒമ്പതിന് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് വളരെ വേഗത്തില്‍ തന്നെ തയ്യാറാക്കി നിര്‍മാതാക്കള്‍. ജയസൂര്യ, ബിജു മേനോന്, സണ്ണിവെയ്ന്, രമേശ് പിഷാരടി, ഉണ്ണിമുകുന്ദന് അജു വര്‍ഗീസ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഫസ്റ്റ് ലുക്ക് പങ്കുവയ്ക്കും.
'പടച്ചോനേ ഇങ്ങള് കാത്തോളീ..' ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് നാളെ (17.04.22 ഞായറാഴ്ച) രാവിലെ 10.00 മണിക്ക് പുറത്തിറങ്ങുന്നു'- നിര്‍മ്മാതാക്കള്‍ കുറിച്ചു.
ബിജിത് ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിയോ റൈറ്റ് വിറ്റുപോയി. Saregama ആണ് സിനിമയുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്ന പവിത്രന്, മാമുക്കോയ, ഹരീഷ് കണാരന്, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ നാലാമത്തെ ചിത്രംകൂടിയാണിത്. ഷാന്‍ റഹ്മാന് സംഗീതമൊരുക്കുന്നു.
കെ ആര് അനൂപ്
Publish Date: Sat, 16 Apr 2022 (17:11 IST)
Updated Date: Sat, 16 Apr 2022 (17:14 IST)