Webdunia - Bharat's app for daily news and videos

Install App

മഹേഷിന് ശേഷം ഹരിയായി ഉദയ്നിധി! താരത്തിന് മലയാള ചിത്രം അത്രയ്ക്കിഷ്ടമോ?

സംവിധായകന്റെ ദുബായ് യാത്ര വെറുതേ ആയില്ല!

Webdunia
വ്യാഴം, 18 ജനുവരി 2018 (13:49 IST)
ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരമെന്ന ചിത്രം നിമിർ എന്ന പേരിൽ തമിഴിൽ സംവിധാനം ചെയ്തപ്പോൾ നായകനായി എത്തിയത് ഉദയ്നിധി സ്റ്റാലിൻ ആയിരുന്നു. ഇപ്പോഴിതാ, മറ്റൊരു മലയാള ചിത്രത്തിന്റേയും റീമേക്കിൽ നായകനായി എത്തുകയാണ് ഉദയ്. 
 
ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിംഗ് തമിഴിലേക്ക് റീമെയ്ക്ക് ചെയ്യുമ്പോൾ നായകനായി എത്തുന്നത് ഉദയ് ആണ്. സംവിധായകൻ ഒമർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സിജു വില്‍സണ്‍, ഷറഫുദ്ദിന്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാളത്തിലെ 2016ലെ ഹിറ്റുകളിൽ ഒന്നായിരുന്നു.
 
അഡാര്‍ ലവിന്റെ ഷൂട്ടിംഗില്‍നിന്ന് ഒരു ദിവസത്തെ ഇടവേള എടുത്ത് ഒമര്‍ ലുലു ഇന്നലെ ദാസന്റേയും വിജയന്റേയും ദുബായില്‍(മദ്രാസ്) പോയിരുന്നു. ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്താനാണ് പോയത്. ഈ കൂടിക്കാഴ്ച്ചയിലാണ് ഉദയനിധിയുമായുള്ള കരാര്‍ ഉറപ്പിച്ചത്. 2019 ജനുവരിയില്‍ ഹാപ്പി വെഡ്ഡിംഗ് തമിഴ് ഷൂട്ടിംഗ് തുടങ്ങാനാണ് ഒമര്‍ പദ്ധതിയിടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments