തെറിവിളി എഫ്ബിയില്‍ കേട്ടു, കാരണം നല്ല സമയം, ഒമർ ലുലു പറയുന്നു
Publish Date: Thu, 20 Apr 2023 (17:39 IST)
Updated Date: Thu, 20 Apr 2023 (17:43 IST)
ബിഗ് ബോസ് അഞ്ചാം സീസണിൽ വലിയ മാറ്റം ഉണ്ടാക്കാൻ വൈല്‍ഡ് കാര്‍ഡ് എൻട്രിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഹനാൻ പോയ ഒഴിവിലേക്ക് സംവിധായകൻ ഒമർ ലുലു എത്തി. ഓരോ മത്സരാർത്ഥികളും സംവിധായകനെ പരിചയപ്പെടുകയാണ്.
ഒമർ ലുലുവിനോട് വിഷ്ണു എന്തു ചെയ്യുന്നു എന്ന് ചോദിച്ചു.
മറുപടി പറയുകയായിരുന്നു ഒമർ.താനൊരു ഫിലിം ഡയറക്ടർ ആണെന്നും അഡാർ ലവ് കണ്ടിട്ടുണ്ടോ എന്നും ഒമർ വിഷ്ണുവിനോട് ചോദിച്ചു."അതാണ് എന്‍റെ ഏറ്റവും റീച്ച് കിട്ടിയ പടം. ഫസ്റ്റ് ഫിലിം ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ധമാക്ക. നല്ല സമയം എന്ന ഒരു ചിത്രം മിനിഞ്ഞാന്ന് റിലീസ് ആയിട്ടുണ്ടായിരുന്നു. അതിന്‍റെ തെറിവിളി എഫ്ബിയില്‍ കേട്ടുകൊണ്ടിരിക്കുമ്പോഴാണ് അതില്‍ നിന്ന് രക്ഷപെട്ട് ഞാന്‍ ഇങ്ങോട്ട് ഓടിവന്നത്", -ഒമര്‍ പറഞ്ഞു.
Follow Webdunia malayalam
അടുത്ത ലേഖനം