Webdunia - Bharat's app for daily news and videos

Install App

അനുജത്തി വേറൊരു വീട്ടില്‍ പോകുന്ന വിഷമമില്ല,ശ്രേയസിനെ വളരെക്കാലമായി അറിയാം, ഭാഗ്യയുടെ വിവാഹത്തെക്കുറിച്ച് സഹോദരന്‍ ഗോകുല്‍ സുരേഷ്

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (11:26 IST)
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. ശ്രേയസ് മോഹനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുത്തു. ഏറെക്കാലത്തിനുശേഷം നടന്ന കുടുംബത്തിലെ വിവാഹത്തെക്കുറിച്ച് നടനും ഭാഗ്യയുടെ സഹോദരനുമായ ഗോകുല്‍ സുരേഷ് പറയുന്നു.
 
വിവാഹം ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് തന്റെ കടമയെന്ന് ഗോകുല്‍ പറയുന്നു.അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ലെന്നും ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാമെന്നും ഗോകുല്‍ സുരേഷ് പറയുന്നു.
 
'ഏറെക്കാലത്തിനു ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് മൂത്ത മകനും ജ്യേഷ്ഠനും ആയ എന്റെ കടമ. അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം  അതുകൊണ്ട് അവള്‍ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അത്തരത്തില്‍ ഒരു ടെന്‍ഷന്‍ ഇല്ല. കുടുംബത്തില്‍ ഒരു മകന്‍ കൂടി വരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കും',-ഗോകുല്‍ സുരേഷ് പറഞ്ഞു.
 
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗോകുല്‍ സുരേഷ് മനസ്സ് തുറന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments