New OTT Releases: ഈ മാസം ഒ.ടി.ടിയിൽ എത്തുന്നത് നാല് ചിത്രങ്ങൾ, വിശദ വിവരങ്ങളറിയാം

പ്രാവിൻകൂട് ഷാപ്പും ഈ മാസം ഒ.ടി.ടി റിലീസ് ആകും.

നിഹാരിക കെ.എസ്
തിങ്കള്‍, 7 ഏപ്രില്‍ 2025 (17:46 IST)
റിലീസ് ആയപ്പോൾ തിയേറ്ററിൽ പോയി കാണാൻ കഴിയാതെ വന്നവരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. നാല് സിനിമകളാണ് ഈ മാസം ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നത്. തിയേറ്ററിൽ വലിയ വിജയം ആകാതെ പോയ പൈങ്കിളി, ബ്രോമാൻസ് എന്നീ ചിത്രങ്ങൾ ഒ.ടി.ടിയുടെ ഭാവി പരീക്ഷിക്കാനൊരുങ്ങുകയാണ്. പ്രാവിൻകൂട് ഷാപ്പും ഈ മാസം ഒ.ടി.ടി റിലീസ് ആകും. ബോളിവുഡ് ചിത്രം ഛാവയും റിലീസിനൊരുങ്ങുന്നു.
 
സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളി മനോരമ മാക്സിലൂടെ പുറത്തെത്തും. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. 
 
വിക്കി കൗശൽ നായകനായി ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഛാവ'. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമാ ഇപ്പോൾ തിയേറ്ററിൽ ഓടുന്നുണ്ട്. ഇന്ത്യയിൽ നിന്നു മാത്രം 600 കോടിയോളും രൂപ നേടിയെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലൂടെ ഛാവ ഒടിടിയിലെത്തുമെന്നാണ് വിവരം. ഏപ്രിൽ 11 ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'പ്രാവിന്‍കൂട് ഷാപ്പ്.' സോണി ലിവിലൂയെടാണ് പ്രാവിന്‍കൂട് ഷാപ്പ് ഓടിടിയിലെത്തുന്നത്. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
അരുൺ ഡി. ജോസ് സംവിധാനം ചെയ്ത 'ബ്രോമാൻസ്' ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജിയോഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം. ഏപ്രിൽ മാസം ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ബിൽ കുറയ്ക്കാൻ ചില പൊടികൈകൾ

മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ

കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം

അടുത്ത ലേഖനം
Show comments