Webdunia - Bharat's app for daily news and videos

Install App

വേദനിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ‘ബിലാലി’ന്റെ അമ്മ; നഫീസയുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാമിലൂടെ

വേദനിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ‘ബിലാലി’ന്റെ അമ്മ; നഫീസയുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാമിലൂടെ

Webdunia
ഞായര്‍, 18 നവം‌ബര്‍ 2018 (15:14 IST)
മെഗാസ്‌റ്റാര്‍ മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയിലൂടെ മലയാളികളുടെ പ്രിയ താരമായി തീര്‍ന്ന നടിയാണ് നഫീസ അലി. സിനിമയില്‍ അവര്‍ അവതരിപ്പിച്ച മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രം
ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നഫീസ അഭിനയിച്ച മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളുമാണ് ബിഗ് ബിയില്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് സംവിധായകന്‍ അമല്‍ നീരദ്.

ആരാധകര്‍ പ്രതീക്ഷയോടെ ചിത്രത്തെ കാത്തിരിക്കുന്നതിനിടെയാണ് തന്റെ ആരോഗ്യവിവരം സംബന്ധിച്ച  ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നഫീസ പുറത്തുവിട്ടത്. തനിക്ക് കാന്‍സര്‍ ആണെന്നും ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ഇവര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കാന്‍സര്‍ വിവരം നഫീസ വെളിപ്പെടുത്തിയത്.

1976ല്‍ 19മത് വയസില്‍ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ മിസ് ഇന്‍ര്‍നാഷണല്‍ മത്സരത്തില്‍ സെക്കന്റ് റണ്ണറപ്പായി. 1979ല്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ജുനൂന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments