Publish Date: Tue, 10 May 2022 (12:40 IST)
Updated Date: Tue, 10 May 2022 (12:44 IST)
മകള്‍ കിയാര സിനിമയിലേക്ക് എത്തുന്ന സന്തോഷത്തിലാണ് നടി മുക്ത.
പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിലൂടെ കണ്‍മണികുട്ടി അഭിനയത്തിന് ലോകത്തേക്ക് എത്തുന്നത്.കുട്ടി താരത്തിന്റെ ആദ്യ സിനിമ റിലീസിന് ഒരുങ്ങുകയാണ്.
2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തിയത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം താമിരഭരണിയിലെ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഇന്നുമോര്‍ക്കുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.