നീരാളിപ്പിടുത്തത്തിൽ നിന്നും സണ്ണി രക്ഷപെടുമോ? മോഹൻലാൽ ചിത്രം കോപ്പിയടിയോ?
മോഹൻലാലിന്റെ നീരാളി ഈ ചിത്രത്തിന്റെ കോപ്പിയടി?
Publish Date: Tue, 22 May 2018 (15:18 IST)
Updated Date: Tue, 22 May 2018 (15:23 IST)
അജോയ് വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഉദ്യോഗഭരിതമായ ട്രെയിലർ കണ്ട് ആകാംഷയിലാണ് ആരാധകർ. എന്നാൽ, ട്രൈലെർ ഇറങ്ങിയപ്പോൾ തന്നെ നീരാളി സിനിമക്ക് വിമർശനവുമായി എത്തിയിരിക്കുകയാണ് ചിലർ.
മോഹൻലാൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് കിടക്കുന്നു, അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുകയാണ് നായകൻ. അതാണ് ട്രെയിലറിൽ പ്രധാനമായും പറയുന്നത്. ഇതിലൂടെ ഒരു സർവൈവൽ സിനിമയാണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസിലാകുന്നു.
പക്ഷെ ഇത് ‘wrecked’ എന്ന കനേഡിയൻ സിനിമയുടെ കോപ്പിയടിയാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ. പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്ന കനേഡിയൻ ചിത്രത്തിന്റെ പ്ലോട്ടും ഇതുതന്നെയാണ്. ഒരു കാർ ആക്സിഡന്റിൽ നായകന്റെ കാർ കൊക്കയിലേക്ക് വീഴുന്നു, വീഴ്ചയിൽ നായകന്റെ കാലു ഓടിയുകയും കാറിൽ ജാം ആവുകയും ചെയുന്നു. ഒപ്പം തന്റെ ഓർമശക്തിയും നഷ്ടപ്പെടുന്നു. അവിടെനിന്നും രക്ഷപ്പെടുന്നതാണ് സിനിമയുടെ പ്ലോട്ട്.
നീരാളിയുടെ ട്രൈലെറിനു ഇതുമായി സാമ്യമുണ്ടെന്നാണ് കണ്ടുപിടുത്തം. ഏന്തായാലും സിനിമ എന്താണെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്. നീരാളിപ്പിടുത്തത്തിൽ നിന്നും മോഹൻലാൽ അവതരിപ്പിക്കുന്ന സണ്ണിയെന്ന കഥാപാത്രം രക്ഷപ്പെടുമോയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.