Webdunia - Bharat's app for daily news and videos

Install App

പുകഞ്ഞകൊള്ളി പുറത്ത്? രാജിയില്ലെന്ന നിലപാടിൽ മോഹൻലാൽ

രാജി വെച്ചവരുമായി ഒരിടപാടുമില്ലെന്ന് അമ്മ?

Webdunia
വെള്ളി, 29 ജൂണ്‍ 2018 (09:27 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കം. 
 
സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നിരിക്കുകയാണ്. ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
 
അതേസമയം, രാജി വെച്ച നടിമാരുമായി കൂടിക്കാഴ്ചയ്ക്കോ ചർച്ചയ്ക്കോ അമ്മ തയ്യാറാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നലെ നിലപാടില്‍ മാറ്റം വരുത്തി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തുവന്നു. രാജിവച്ച നടിമാര്‍ ശത്രുക്കളല്ലെന്നും അവര്‍ സഹോദരിമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
അമ്മയുടെ പ്രസിഡന്റായ നടൻ മോഹൻലാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിദേശത്താണ്. അദ്ദേഹം ജൂലൈ 12ന് തിരിച്ചെത്തിയാലുടൻ എക്സിക്യൂട്ടീവ് യോഗം ചേരും. ഈ യോഗത്തിലാകും നിര്‍ണ്ണായക തീരുമാനമുണ്ടാകുക. മോഹന്‍‌ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും. വിഷയത്തിൽ ഏറ്റവും അധികം ക്രൂശിക്കപ്പെട്ടത് മോഹൻലാൽ ആണ്. അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന് വരെ ആവശ്യപ്പെട്ടവരുണ്ട്. പക്ഷേ, രാജിയില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്ന് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments