ലൂസിഫര്‍ വരുന്നു, ബോക്സ്‌ഓഫീസിന്റെ കാര്യത്തില്‍ തീരുമാനമായി!
മോഹന്‍ലാല്‍ സന്തോഷത്തില്‍, പൃഥ്വി ആകാംഷയില്‍!
Publish Date: Tue, 27 Mar 2018 (12:20 IST)
Updated Date: Tue, 27 Mar 2018 (12:26 IST)
ഏറെ നാളായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍.
പൃഥ്വി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം അണിയറിയില്‍ പുരോഗമിക്കുകയാണ്. ലൂസിഫറിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ ഫേസ്ബുക്കില്‍ എത്തിയിരുന്നു. ലൂസിഫർ യാഥാർഥ്യമാകാൻ പോവുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
‘ഒരുപാട് നാളായി ചർച്ച ചെയ്യപ്പെടുന്ന ലൂസിഫറിന്റെ കഥ കേൾക്കുകയും ഫുൾ സ്‌ക്രിപ്റ്റ് വായിക്കുകയും ചെയ്തു. മോഹൻലാൽ സാർ വളരെ സന്തോഷത്തോടെ ഈ ചിത്രം ചെയ്യണമെന്ന് പറഞ്ഞു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. വളരെ മനോഹരമായ ഒരു സിനിമ തന്നെയായിരിക്കുമിത്.‘ - ആന്റണി പറയുന്നു.