Publish Date: Sat, 26 Feb 2022 (14:06 IST)
Updated Date: Sat, 26 Feb 2022 (14:08 IST)
അമ്മയായ ശേഷം മിയ അഭിനയലോകത്തേക്ക് എപ്പോള്‍ തിരിച്ചെത്തും എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.അതിനുള്ള സൂചനകള്‍ താരം തന്നെയാണ് നല്‍കിയത്. പുതിയത് എന്തോ വരാന്‍ ഇരിക്കുന്നു എന്ന് മിയ പറയുന്നു.
വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നടി. എന്നാല്‍ തുടര്‍ന്നു സിനിമകളില്‍ അഭിനയിക്കുമെന്ന് മിയ വിവാഹം സമയത്ത് പറഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്.
മകന്‍ ലൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ആയിരുന്നു ഇക്കഴിഞ്ഞ ക്രിസ്മസ് എല്ലാം ആഘോഷിച്ചത്.