'ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്കിയാല് നായയുമായി സെക്സ് ചെയ്യുമോ?'- സാജിദ് ഖാനെതിരെ ഞെട്ടിക്കുന്ന മീടൂ
ആദ്യം ബിപാഷ, പിന്നാലെ ദിയയും അഹാനയും!
ബോളിവുഡിലും മറ്റ് ഇൻഡസ്ട്രികളിലും മീ ടൂ ആളിപ്പടരുകയാണ്. നിരവധി നടിമാർ നിരവധി പ്രമുഖർക്കെതിരെ മീ ടു ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, സംവിധായകന് സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ നടിമാര്‍ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്.
നടി അഹാനയാണ് ഇപ്പോൾ സാജിദിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ‘ഒരുവര്‍ഷത്തിന് മുമ്പ് സാജിദുമായി ഒരു കൂടിക്കാഴ്ച നടന്നു. ഒരുദിവസം അയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നുവെന്ന് അഹാന പറയുന്നു. ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങി നാലു പേര് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഹാന സാജിദിനെതിരെ വെളിപ്പെടുത്തലുമായ് രംഗത്തെത്തിയത്.
സലോമി ചോപ്ര അയാള്‍ക്കെതിരെ എന്താണോ എഴുതിയത്, അതാണ് അയാള്‍ എന്നോടും ചെയ്തത്. അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന താന്‍ പ്രതികരിച്ചുവെന്നും തന്റെ അമ്മ പോലീസില്‍ ആണെന്ന് പറയുകയും ചെയ്തുവെന്നും അഹാന പറയുന്നു.
‘പക്ഷേ എന്നിട്ടും അയാള്‍ സ്വഭാവം മാറ്റാൻ തയ്യാറായില്ല. നേരത്തേ പറഞ്ഞ് കൊണ്ടിരുന്നത് തന്നെ ആവർത്തിച്ചു. ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്കിയാല് നായയുമായി സെക്സ് ചെയ്യുമോയെന്ന് സാജിദ് ചോദിച്ചു’-അഹാന പറഞ്ഞു.
ആരോപണങ്ങളെ തുടര്‍ന്ന് പുതിയ ചിത്രമായ ഹൗസ്ഫുള് 4-ല്‍ നിന്ന് സാജിദിനെ ഒഴിവാക്കിയിരുന്നു. സാജിദിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നടന് ആമിര്‍ ഖാനും നേരത്തെ വ്യക്തമാക്കിയിരുന്നു.